സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ നവംബറില്‍; ടൈംടേബിള്‍ ഒക്ടോബര്‍ പകുതിയോടെ 

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍ ആരംഭിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍ ആരംഭിക്കും. ഒന്നാം ടേം പരീക്ഷയുടെ ടൈംടേബിള്‍  ഒക്ടോബര്‍ പകുതിയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരീക്ഷയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഒപ്റ്റിക്കല്‍ മാര്‍ക്ക് റെകഗ്‌നിഷന്‍ (MCQ-OMR) ചോദ്യ പേപ്പറാണ് നല്‍കുക. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. ആദ്യ ടേമില്‍ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടാവില്ല. രണ്ട് ടേമുകളായാണ് ഈ അധ്യായന വര്‍ഷത്തെ സിബിഎസ്ഇ വിഭജിച്ചത്. രണ്ടാം ടേം പരീക്ഷ 2022 മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാകും നടക്കുക.

രണ്ടു ടേമുകളിലെയും വിദ്യാര്‍ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഫലം തയ്യാറാക്കുക. രണ്ടാം ടേം പരീക്ഷ സബ്‌ജെക്ടീവ് ടൈപ്പ് ആണ്. പ്രാക്ടിക്കല്‍ പരീക്ഷകളും ഉണ്ടാവും. 120 മിനിറ്റായിരിക്കും പരീക്ഷ.അതിനിടെ, പത്താം ക്ലാസ്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പരീക്ഷാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സിബിഎസ്ഇ സ്‌കൂളുകളോട് ആവശ്യപ്പെട്ടു. cbse.gov.in എന്ന വെബ്‌സൈറ്റിലെ ഇ-പരീക്ഷ പോര്‍ട്ടലില്‍ കയറി പട്ടിക സമര്‍പ്പിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com