പഞ്ചാബിന് യുവമുഖം; ചരണ്‍ജിത് സിങ് ചന്നി പുതിയ മുഖ്യമന്ത്രി

പഞ്ചാബിന്റെ ആദ്യദളിത് മുഖ്യമന്ത്രിയാവും ചരണ്‍ജിത്.
ചരണ്‍ജിത് സിങ് ചന്നി
ചരണ്‍ജിത് സിങ് ചന്നി

ചണ്ഡിഗഡ്: ചരണ്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും. ചണ്ഡിഗഡില്‍ നടന്ന നേതൃയോഗമാണ് ചരണ്‍ജിതിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.ആറരയ്ക്ക് അദ്ദേഹം ഗവര്‍ണറെ കാണും. 

പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ചയാവും സത്യപ്രതിജ്ഞ. പഞ്ചാബിന്റെ ആദ്യദളിത് മുഖ്യമന്ത്രിയാവും ചരണ്‍ജിത്. അമരീന്ദറിനെതിരെ സിദ്ധുവിനൊപ്പം നിന്നയാളാണ്. അമരീന്ദര്‍ മന്ത്രിസഭിയല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും ചരണ്‍ജിത് വഹിച്ചിരുന്നു

ഹൈക്കമാന്‍ഡിന്റെ പിന്തുണ നഷ്ടമായതോടെയാണ് അമരിന്ദര്‍ രാജിവച്ചത്.അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സുപ്രധാന മാറ്റം. താന്‍ അപമാനിതനായെന്ന് രാജിയ്ക്ക് ശേഷം, അദ്ദേഹം മാധ്യമപ്രര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു. മൂന്നുതവണ എംഎല്‍എമാരുടെ യോഗം വിളിച്ചത് തന്നെ അപമാനിക്കാനാണ്. അടുത്തത് എന്താണെന്ന് ഉടന്‍ തീരുമാനിക്കും. രാഷ്ട്രീയത്തില്‍ എപ്പോഴും നിരവധി അവസരങ്ങളുണ്ടെന്നും നിലവില്‍ താന്‍ കോണ്‍ഗ്രസിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അമരിന്ദര്‍ സിങ്ങിന്റെയും നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കൊടുവിലാണ്, ക്യാപ്റ്റന്റെ രാജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com