സിദ്ദു രാജ്യത്തിന് അപകടകാരി; 10 സീറ്റില്‍ പോലും ജയിക്കില്ല; രാഹുലും പ്രിയങ്കയും 'ശിശുക്കള്‍'; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അമരീന്ദര്‍

സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ ശക്തിയുക്തം എതിര്‍ത്തതായും രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരെ ഏതറ്റം വരെയും പോകും
അമരീന്ദര്‍ സിങ്/ഫയല്‍ ചിത്രം
അമരീന്ദര്‍ സിങ്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പിസിസി അധ്യക്ഷനായ നവജ്യോത് സിദ്ദവിനെതിരെ വരുന്ന തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ജയിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്നും പറഞ്ഞു.  

ഇരുവരെയും ഉപദേശകര്‍ വഴി തെറ്റിക്കുകയാണ്. മൂന്നാഴ്ച  മുന്‍പെ രാജി സന്നദ്ധത സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാല്‍ പദവിയില്‍ തുടരാനാണ് അവര്‍ നിര്‍ദേശിച്ചത്. പക്ഷെ ഒടുവില്‍ തന്നെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു അമരീന്ദര്‍ പറഞ്ഞു. 

സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ ശക്തിയുക്തം എതിര്‍ത്തതായും രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരെ ഏതറ്റം വരെയും പോകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദു ജയിക്കാതിരിക്കാന്‍ പല്ലും നഖവും ഉപയോഗിച്ച് താന്‍ പ്രയത്‌നിക്കും. മന്ത്രിയായിരുന്ന കാലത്ത് സ്വന്തം വകുപ്പ് പോലും നല്ല നിലയ്ക്ക് കൊണ്ടുപോകാന്‍ സാധിക്കാതിരുന്ന സിദ്ദുവിന് എങ്ങനെ ഒരു ക്യാബിനറ്റിനെ നയിക്കാന്‍ സാധിക്കുമെന്നറിയില്ലെന്നും അമരീന്ദര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com