ബംഗളൂരുവില്‍ രാത്രി ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങിയ ടെക്കിയെ ബലാത്സംഗം ചെയ്തു; വഴിയില്‍ ഉപേക്ഷിച്ചു

കര്‍ണാടകയില്‍ ടാക്‌സിയില്‍ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു എന്ന് പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ ടാക്‌സിയില്‍ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു എന്ന് പരാതി. രാത്രി വഴിയിരികില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ബംഗളൂരുവിലാണ് സംഭവം. അക്രമത്തിന് ഇരയായ യുവതി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാത്രിയില്‍ ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. ഡ്രൈവർ ബലാത്സംഗം ചെയ്ത ശേഷം യുവതിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

 ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി വഴിയിരികില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞു.
ഹൊസൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവിടെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. 

ഇന്നലെ പാര്‍ട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികില്‍ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷ നമ്പറുകളില്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com