കനത്തമഴ, നഗരത്തില്‍ ഒഴുകിയെത്തി മീനുകള്‍; ആളുകള്‍ വാരിയെടുത്തത് കിലോ കണക്കിന് മത്സ്യങ്ങള്‍ - വൈറല്‍ വീഡിയോ 

കനത്തമഴയെ തുടര്‍ന്ന് ഫാമുകള്‍ നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് മീനുകള്‍ കൊല്‍ക്കത്ത തെരുവുകളില്‍ എത്തിയത്
കൊല്‍ക്കത്ത നഗരത്തിലെ വെള്ളക്കെട്ടിലേക്ക് ഒഴുകിയെത്തിയ മീനുകളെ വലയിട്ട് പിടിക്കുന്നു
കൊല്‍ക്കത്ത നഗരത്തിലെ വെള്ളക്കെട്ടിലേക്ക് ഒഴുകിയെത്തിയ മീനുകളെ വലയിട്ട് പിടിക്കുന്നു

ഴിഞ്ഞദിവസങ്ങളില്‍ തോരാതെ പെയ്ത കനത്തമഴയെ തുടര്‍ന്ന് കൊല്‍ക്കത്ത നഗരത്തിലും തൊട്ടടുത്തുള്ള ജില്ലകളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. റോഡുകളില്‍ വെള്ളക്കെട്ട് ദൃശ്യമായതിനെ തുടര്‍ന്ന് ഗതാഗതകുരുക്കും രൂക്ഷമായിരുന്നു. കൊല്‍ക്കത്ത നഗരത്തിലെ റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അപ്രതീക്ഷിത അതിഥികളായി മീനുകള്‍ ഒഴുകിയെത്തിയത് നഗരവാസികള്‍ക്ക് അമ്പരപ്പ് സൃഷ്ടിച്ചു. ഇപ്പോള്‍ മീനുകളെ പിടികൂടാന്‍ നഗരവാസികള്‍ വല ഇടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കനത്തമഴയെ തുടര്‍ന്ന് ഫാമുകള്‍ നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് മീനുകള്‍ കൊല്‍ക്കത്ത തെരുവുകളില്‍ എത്തിയത്. കൊല്‍ക്കത്ത നഗരത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമങ്ങളായ ഭാനഗര്‍, രാജര്‍ഘട്ട് എന്നിവിടങ്ങളിലെ ഫാമുകള്‍ നിറഞ്ഞതോടെയാണ് മീനുകള്‍ പുറത്തേയ്ക്ക് ചാടിയത്. ഇതോടെ മീനുകളെ പിടികൂടാന്‍ തെരുവുകളില്‍ ആളുകള്‍ തടിച്ചുകൂടി. ഇപ്പോള്‍ വലയിട്ട് നഗരവാസികള്‍ മീന്‍ പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. 16 കിലോഗ്രാം വരെ തൂക്കമുള്ള മീനുകളാണ് പിടികൂടിയത്. 

എന്നാല്‍ ഇതുമൂലം കോടികളുടെ നഷ്ടമാണ് മത്സ്യകര്‍ഷകര്‍ക്ക് ഉണ്ടായത്. കനത്തമഴയില്‍ ഫാമില്‍ വെള്ളം നിറഞ്ഞ് മീനുകള്‍ പുറത്തേയ്ക്ക് ചാടിയത് വഴിയാണ് കോടികള്‍ നഷ്ടമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com