ട്രക്കുകളുടെ കൂട്ടിയിടിയിൽ ഞെരിഞ്ഞമർന്ന് കാർ; ഡ്രൈവർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

പിന്നിൽ നിന്നു വന്ന ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ മറ്റൊരു ട്രക്കിൽ കൂട്ടിയിടിക്കുകയായിരുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഭുവനേശ്വർ: ട്രക്കുകളുടെ കൂട്ടിയിടിയെ തുടർന്നുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ​ദാരുണാന്ത്യം. ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് ഞെട്ടിക്കുന്ന അപകടം. 

പിന്നിൽ നിന്നു വന്ന ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ മറ്റൊരു ട്രക്കിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റോഡിൽ നിർത്തിയ ട്രക്കിനു പിന്നിലായി നിർത്തിയ കാറിന് പിന്നിൽ മറ്റൊരു ലോറി വന്ന് നിൽക്കുന്നു. ഈ ലോറിക്ക് പിന്നിൽ മറ്റൊരു ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. പിന്നാലെ ഈ ലോറി കാറിന് പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രക്കിന് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

നേരിട്ട് ഇടിയേറ്റതോടെ രണ്ട് ട്രക്കുകൾക്ക് ഇടയിൽപ്പെട്ടു ഞെരുങ്ങിയ കാറിന്റെ ഇരുവശങ്ങളും തകർന്നു. കാറിലുണ്ടായിരുന്ന  മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com