കോവിഡ് നിയന്ത്രണം നീക്കി തമിഴ്‌നാട്; പൊതുസ്ഥലങ്ങളിൽ വാക്സിനേഷൻ നിർബന്ധമില്ല 

മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ സുക്ഷാമുൻകരുതലുകൾ തുടരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് തമിഴ്‌നാട്. പൊതുസ്ഥലങ്ങളിൽ ഇന്നുമുതൽ വാക്‌സിനേഷൻ നിർബന്ധമല്ല. അതേസമയം മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ സുക്ഷാമുൻകരുതലുകൾ തുടരണമെന്നാണ് നിർദേശം. 

2021ൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം സർക്കാർ പിൻവലിച്ചു. ഇന്നലെ തമിഴ്‌നാട്ടിൽ 23 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 

മാർച്ച് 31ന് ശേഷം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഓരോ സ്ഥലത്തെയും സാഹചര്യം പരിഗണിച്ച് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com