'രാഹുലിനെ രാജ്യത്തിന് വേണം'; സ്വത്തു മുഴുവന്‍ രാഹുലിന്റെ പേരില്‍ എഴുതിവച്ച് 78കാരി 

ഉത്തരാഖണ്ഡിലെ 78കാരി സ്വത്ത് മുഴുവന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതിവച്ചു
രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ 78കാരി സ്വത്ത് മുഴുവന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതിവച്ചു. രാജ്യത്തിന് രാഹുല്‍ ഗാന്ധിയെ ആവശ്യമാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഡെറാഡൂണ്‍ സ്വദേശിനിയായ പുഷ്പ മുഞ്ജിയാല്‍ സ്വത്ത് മുഴുവന്‍ രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റി വില്‍പ്പത്രം എഴുതിവച്ചത്.

50ലക്ഷം രൂപയുടെ ആസ്തിയും 100 ഗ്രാം സ്വര്‍ണവും അടക്കമാണ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതിവെച്ചത്. സ്വത്ത് മുഴുവന്‍ രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റി കൊണ്ടുള്ള വില്‍പ്പത്രം ഡെറാഡൂണ്‍ കോടതിയില്‍ 78കാരി ഹാജരാക്കി. 

രാഹുല്‍ ഗാന്ധിയും രാഹുലിന്റെ ആശയങ്ങളും രാജ്യത്തിന് ആവശ്യമാണെന്നാണ് ഇതുസംബന്ധിച്ച് പുഷ്പയുടെ വിശദീകരണം. രാഹുല്‍ ഗാന്ധിയുടെ ആശയങ്ങള്‍ വളരെയധികം തന്നെ സ്വാധീനിച്ചു. അതുകൊണ്ടാണ് സ്വത്ത് മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കാന്‍ തീരുമാനിച്ചതെന്നും പുഷ്പ പറയുന്നു. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രീതം സിങ്ങിന്റെ സാന്നിധ്യത്തില്‍ ഡെറാഡൂണിലെ വീട്ടില്‍ വച്ചാണ് പുഷ്പ വില്‍പ്പത്രം കൈമാറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com