ഷാജഹാന്‍പുര്‍: പച്ചക്കറിക്കടയില്‍ കയറി കള്ളന്‍ അടിച്ചുമാറ്റിയത് 60 കിലോ ചെറുനാരങ്ങ! ഒപ്പം 40 കിലോ ഉരുളക്കിഴങ്ങും 38 കിലോ വെളുത്തുള്ളിയും കള്ളന്‍ അടിച്ചുമാറ്റി. സമീപ ദിവസങ്ങളില്‍ വില കയറിയ ഇനങ്ങള്‍ മാത്രമാണ് കള്ളന്‍ മോഷ്ടിച്ചത്.
ചെറുനാരങ്ങയുടെ വില അടുത്തിടെ കിലോയ്ക്ക് മൂന്നൂറു രൂപയ്ക്കു മുകളിലായി വര്‍ധിച്ചിരുന്നു. ഉരുളക്കിഴങ്ങിന്റെയും വെളുത്തുള്ളിയുടെയും വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. പച്ചക്കറിക്കടയില്‍ കയറിയ കള്ളന്‍ വില കൂടിയ ഇനങ്ങള്‍ മാത്രം കൈക്കലാക്കി സ്ഥലം വിടുകയായിരുന്നെന്ന് കടയുടമ മനോജ് കശ്യപ് പറയുന്നു.
രാവിലെ കടയില്‍ എത്തിയപ്പോഴാണ് ഗോഡൗണ്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയതെന്ന് കച്ചവടക്കാന്‍ പറഞ്ഞു. പരാതി ലഭിച്ചത് അനുസരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
ലക്‌നൗ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 325 രൂപയ്ക്കാണ് ചെറുനാരങ്ങ വില്‍ക്കുന്നത്. ഒരെണ്ണത്തിന് 13 രൂപ. വിലക്കയറ്റം മൂലം നാരങ്ങവെള്ളമൊന്നും കിട്ടാനില്ലാത്ത നിലയാണ്. തന്തൂരി ചിക്കനിലും സലാഡിലുമൊന്നും ചെറുനാരങ്ങാനീര് കണ്ടുകിട്ടാന്‍ തന്നെയില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക