ചര്‍ക്കയില്‍ നൂല്‍നൂറ്റ് ബ്രിട്ടീഷ് പ്രധാനമന്ത്രി; ബോറിസ് ജോണ്‍സണ്‍ സബര്‍മതിയില്‍ (വീഡിയോ)

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേഷ് പട്ടേലിനൊപ്പമാണ് അദ്ദേഹം സബര്‍മതി ആശ്രമത്തില്‍ എത്തിയത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേഷ് പട്ടേലിനൊപ്പമാണ് അദ്ദേഹം സബര്‍മതി ആശ്രമത്തില്‍ എത്തിയത്. 

'ലോകത്തെ മികച്ചതാക്കാന്‍ എങ്ങനെ ഗാന്ധിജി സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങള്‍ സമാഹരിച്ചുവെന്ന് മനസിലാക്കാന്‍, ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്'. സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം കുറിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമം നടത്തി.വ്യാഴാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അഹമ്മദാബാദില്‍ വിമാനമിറങ്ങിയത്. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്. 

സാമ്പത്തിക-നയതന്ത്ര-സൈനിക മേഖലകകളിലെ സഹകരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച നടത്തും. ഇന്തോ-പെസഫിക് മേഖലയിലെ വാണിജ്യ സഹകരണമാണ് മുഖ്യ ചര്‍ച്ചാ വിഷയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com