ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു, ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്കു പരിക്ക്

വീട്ടിലെ കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാനായി വച്ചിരിക്കുകയായിരുന്നു ബാറ്ററി. പുര്‍ച്ചെയോടെ ഇതു പൊട്ടിത്തെറിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിജയവാഡ: ആന്ധ്രയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. വിജയവാഡയിലാണ് അപകടം.

വീട്ടിലെ കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാനായി വച്ചിരിക്കുകയായിരുന്നു ബാറ്ററി. പുര്‍ച്ചെയോടെ ഇതു പൊട്ടിത്തെറിക്കുകയായിരുന്നു. ശിവകുമാര്‍ ആണ് മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഭാര്യയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെയാണ് ശിവകുമാര്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. ഏതു കമ്പനിയുടെ സ്‌കൂട്ടര്‍ ആണെന്ന് അറിവായിട്ടില്ല.

കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരന്‍ മരിച്ചിരുന്നു. കുടുംബത്തിലെ മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.

നിസാമാബാദ് ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബി രാമസ്വാമിയാണ് മരിച്ചത്. തയ്യല്‍ക്കാരനായ മകന്‍ പ്രകാശ് ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്കെതിരെ കേസെടുത്തു. സ്‌കൂട്ടറില്‍ നിന്ന് ബാറ്ററി ഊരി രാത്രി 12.30ന് പ്രകാശ് ചാര്‍ജ് ചെയ്യാന്‍ ഇട്ടപ്പോഴാണ് സംഭവം നടന്നത്. ഈസമയത്ത് ലിവിങ് റൂമില്‍ ഉറങ്ങുകയായിരുന്നു രാമസ്വാമിയും പ്രകാശിന്റെ അമ്മ കമലാമ്മയും മകന്‍ കല്യാണും.

പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്. തീപൊള്ളലേറ്റ രാമസ്വാമി അടക്കം കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രാമസ്വാമിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രകാശിനും ഭാര്യയ്ക്കും തീപൊള്ളലേറ്റിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com