കടുത്ത വയറുവേദന, പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഞെട്ടി; യുവാവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് നാണയക്കൂമ്പാരം, അപൂര്‍വ്വ ചികിത്സാരീതി

രാജസ്ഥാനില്‍ 40കാരന്റെ വയറ്റില്‍ നിന്ന് 50 നാണയങ്ങള്‍ പുറത്തെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ 40കാരന്റെ വയറ്റില്‍ നിന്ന് 50 നാണയങ്ങള്‍ പുറത്തെടുത്തു. ശസ്ത്രക്രിയ കൂടാതെ വിദഗ്ധമായാണ് ഡോക്ടര്‍മാര്‍ നാണയങ്ങള്‍ പുറത്തെടുത്തത്. രണ്ടുദിവസമാണ് ഇതിനായി ഡോക്ടര്‍മാര്‍ ചെലവഴിച്ചത്.

ജോധ്പൂരിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്ന് മഥുരദാസ് മാഥൂര്‍ ആശുപത്രിയില്‍ യുവാവിനെ ബന്ധുക്കള്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഞെട്ടി. വയറ്റിനുള്ളില്‍ കൂമ്പാരം പോലെയാണ് നാണയങ്ങള്‍ കിടന്നിരുന്നത്.

എന്‍ഡോസ്‌കോപിയിലാണ് നാണയ കൂമ്പാരം കണ്ടത്. ആമാശയത്തിന് മുകളില്‍ താഴികക്കുടം പോലെയാണ് നാണയങ്ങള്‍ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്താതെ തന്നെ നാണയങ്ങള്‍ പുറത്തെടുക്കാന്‍ ഗ്യാസ്‌ട്രോ വിഭാഗം ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

അന്നനാളത്തിലൂടെ ഒരേ സമയം രണ്ടു നാണയങ്ങള്‍ മാത്രമാണ് എടുക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ചികിത്സാരീതി വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടുദിവസം കൊണ്ടാണ് നാണയങ്ങള്‍ മുഴുവന്‍ പുറത്തേയ്ക്ക് എടുത്തത്. 

40കാരന്‍ നാണയങ്ങള്‍ വിഴുങ്ങുകയായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. സുഖംപ്രാപിച്ച യുവാവിനെ കഴിഞ്ഞദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com