കൊൽക്കത്തയിലെ മ്യൂസിയത്തിൽ വെടിവയ്പ്; സഹപ്രവർത്തകന്റെ വെടിയേറ്റ് സിഐഎസ്എഫ് ജവാൻ മരിച്ചു

വെടിവയ്പ്പ് നടത്തിയ ജവാനെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിൽ എടുത്തു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കൊൽക്കത്ത: സഹപ്രവർത്തകൻ നടത്തിയ വെടിവയ്പ്പിൽ സിഐഎസ്എഫ് ജവാൻ മരിച്ചു. കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലുള്ള ഇന്ത്യൻ മ്യൂസിയത്തിലെ സിഐഎസ്എഫ് ബാരക്കിലാണ് വെടിവയ്പ്പുണ്ടായത്.

സിഐഎസ്എഫ് കോൺസ്റ്റബിൾ എകെ 47 ഉപയോ​ഗിച്ചാണ് വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. 

ഇന്ന് വൈകീട്ട് 6.45നാണ് സംഭവം. വെടിവയ്പ്പ് നടത്തിയ ജവാനെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

പരിക്കേറ്റ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നഗരത്തിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com