ചെന്നൈ:മോഷ്ടാക്കളെ പേടിച്ചാണ് താമസക്കാര്‍ അപ്പാര്‍ട്ടുമെന്റ് സമുച്ചയത്തില്‍ സിസി ടിവി സ്ഥാപിച്ചത്. അതിനിടെ, സിസി ടിവിയില്‍ മൂന്നുപേര്‍ ചുംബിക്കുന്നതു കണ്ടെത്തിയതിനെ തുടര്‍ന്ന് അപ്പാര്‍ട്ടുമെന്റിലുള്ളവര്‍ പൊലീസിന്റെ സഹായം തേടി. തമിഴ്നാട്ടിലെ ചെന്നൈയിലെ രാം നഗറിലെ അപ്പാര്‍ട്ടുമെന്റിലാണ് സംഭവം.
അപ്പാര്‍ട്ടുമെന്റില്‍ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങളില്‍ മൂന്ന് പേര് ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. കുറ്റവാളികളെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായം തേടി രാജേഷ് തുളസിയാണ് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പങ്കിട്ടത്.
39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗ്രേറ്റര്‍ ചെന്നൈ പൊലീസ് ഉത്തരവിട്ടു.
ഈ വാര്‍ത്ത കൂടി വായിക്കാം വരുന്നു, മാരുതിയുടെ പുതിയ മൂന്ന് കാറുകള്‍; റോഡില്‍ ആധിപത്യം ഉറപ്പിക്കാന്‍ പരിഷ്കരിച്ച പതിപ്പുകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ