ബൈക്കിൽ സഞ്ചരിക്കുമ്പോൾ ചൈനീസ് പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി; ശ്വാസനാളി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ വിപിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഗ്ലാസ് പൗ‍ഡർ പുരട്ടിയ നിരോധിത ചൈനീസ് പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഡൽഹി ശാസ്ത്രി പാർക്ക് ഫ്ലൈ ഓവറിൽ വ്യാഴാഴ്‌ച വൈകീട്ടാണ് അപകടം. 

വിപിൻ കുമാർ (34) എന്ന യുവാവാണ് മരിച്ചത്. രക്ഷാബന്ധൻ ആഘോഷിക്കാനായി സഹോദരിയുടെ അടുത്തേക്കു പോകുകയായിരുന്നു വിപിൻ കുമാർ. ബൈക്കിൽ വിപിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ വിപിനിനെ നാട്ടുകാരുടെ സഹായത്തോടെ ഭാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  

ശ്വാസനാളി മുറിഞ്ഞതിനെത്തുടർന്നാണ് യുവാവിന്റെ മരണം. സുപ്രീം കോടതി നിർദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗ‍ഡർ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് മരണത്തിന് ഇടയാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com