'പെൺകുട്ടികളെ രാത്രി എന്റെ അടുത്തേക്ക് അയയ്ക്കണം, അല്ലെങ്കിൽ നീ വരണം'; മജിസ്ട്രേറ്റിനെതിരെ ​ഗുരുതര ആരോപണം

'മേയ്, ജൂൺ മാസങ്ങളിൽ ഹോസ്റ്റലിലെത്തിയ ബിജേന്ദ്ര, പെൺകുട്ടികളെ ‘സപ്ലൈ’ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടു'
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാൽ; മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ പിഛോരെയിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെതിരെ ​ഗുരുതര ആരോപണവുമായി മുൻ ഹോസ്റ്റൽ വാർഡൻ. ബിജേന്ദ്ര സിങ് യാദവിനെതിരെയാണ് വെളിപ്പെടുത്തൽ. വനിതാ ഹോസ്റ്റലിലെ കുട്ടികളെ രാത്രിയിൽ തന്റെ അടുത്തേക്ക് അയയ്ക്കാൻ ബിജേന്ദ്ര സിങ് ആവശ്യപ്പെട്ടു എന്നാണ് വാർഡൻ പറയുന്നത്. ഇത നിഷേധിച്ചപ്പോൾ തന്നോട് ചെല്ലാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. 

ബിജേന്ദ്ര യാദവ് ശിവപുരി ജില്ലയുടെ കോ–ഓർഡ‍ിനേറ്ററായിരുന്ന സമയത്താണ് ഇക്കാര്യങ്ങൾ സംഭവിച്ചത്. ഇത് വിശദമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും വാർഡൻ പരാതി നൽകി. വേനലവധിയായിരുന്ന മേയ്, ജൂൺ മാസങ്ങളിൽ ഹോസ്റ്റലിലെത്തിയ ബിജേന്ദ്ര, പെൺകുട്ടികളെ ‘സപ്ലൈ’ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടു. ഹോസ്റ്റലിലെ വിസിറ്റിങ് സമയത്തിന് ശേഷവും ബിജേന്ദ്ര അവിടെ വരാറുണ്ടായിരുന്നെന്നും മറ്റു ഹോസ്റ്റലുകളിലെ വാർഡൻമാരുമായി സംസാരിക്കുന്നത് കാണാറുണ്ട്. സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ചാണ് ബിജേന്ദ്ര ഹോസ്റ്റൽ വാർഡന്മാരെ നിയമിച്ചിരുന്നതെന്നാണ് മുൻ ഹോസ്റ്റൽ വാർഡൻ പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ കലക്ടർ‌ അക്ഷയ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. 

2016ലാണ് സംസ്ഥാന സർക്കാർ, ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ശിവപുരിയിൽ ആറു ഹോസ്റ്റലുകൾ സ്ഥാപിച്ചത്. നാലെണ്ണം പെൺകുട്ടികൾക്കും രണ്ടെണ്ണം ആൺകുട്ടികൾക്കുമായിരുന്നു. ഈ വർഷമാദ്യമാണ് ബിജേന്ദ്ര സിങ് യാദവ് ഹോസ്റ്റലുകളുടെ ചുമതല ഏറ്റെടുത്തത്. ജൂലൈ 29നു പിഛോരെയിലെ എസ്ഡിഎം ആയി നിയമിതനാകും വരെ ഹോസ്റ്റൽ സംബന്ധിച്ച കാര്യങ്ങൾ ബിജേന്ദ്രയാണ് നോക്കിയിരുന്നത്. 

എന്നാൽ ആരോപണങ്ങൾ നിക്ഷേധിച്ചുകൊണ്ട് മജിസ്ട്രേറ്റ് രം​ഗത്തെത്തി. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നാല് ഹോസ്റ്റലുകൾ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ അസംതൃപ്തി കാരണമാണ് മുൻ വാർഡൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ബിജേന്ദ്ര പ്രതികരിച്ചു. ഹോസ്റ്റലിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനാണ് അവിടെ എത്തിയത്. ഹോസ്റ്റലിനുള്ളിൽ പ്രവേശിച്ചിട്ടില്ല. പുറത്തുനിൽക്കുകയായിരുന്നു. വാർഡനെ ജില്ലയിലെ ആദിവാസി ക്ഷേമ വിഭാഗത്തിലേക്കു മാറ്റിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com