ഗുരുഗ്രാം: ട്രക്ക് നിയന്ത്രണം വിട്ട് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ അടക്കം സ്വകാര്യ കമ്പനിയിലെ നാലു എക്‌സിക്യൂട്ടീവുകളാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഡല്‍ഹി- ജയ്പൂര്‍ ഹൈവേയില്‍ ഗുരുഗ്രാമിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. അമിതവേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയ ശേഷം കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. നിറയെ ലോഡുമായി വന്ന ട്രക്കാണ് മറിഞ്ഞത്. ഉദയ്പൂരില്‍ നിന്ന് നോയിഡയിലേക്ക് വരികയായിരുന്നു കാര്‍.
സ്ത്രീക്ക് പുറമേ രണ്ടു പുരുഷന്മാരും ഡ്രൈവറുമാണ് മരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്ക് പരിക്കുപറ്റി. ഇവര്‍ ചികിത്സയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക