മദ്യനയം: മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്; വീഡിയോ

വീട്ടിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സ്വാഗതമെന്നും ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ വേട്ടയാടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ ട്വിറ്ററില്‍ കുറിച്ചു
മനീഷ് സിസോദിയയുടെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍
മനീഷ് സിസോദിയയുടെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. അദ്ദേഹവുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെ 21 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

വീട്ടിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സ്വാഗതമെന്നും ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ വേട്ടയാടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

സിബിഐ റെയ്ഡിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രതികരണം. പാര്‍ട്ടിയുടെ നേതാക്കളുടെ വീട്ടില്‍ മുന്‍പും റെയ്ഡ് നടന്നിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ ആരോഗ്യ- വിദ്യാഭ്യാസ മാതൃകകളെ ലോകം തന്നെ അഭിനന്ദിക്കുന്നുണ്ടെന്നും അതിനാലാണ് ആരോഗ്യ- വിദ്യാഭ്യാസമന്ത്രിമാരുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com