ഗുലാം നബി കശ്മീരിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാലായിരിക്കും പാര്‍ട്ടിയുടെ പ്രധാന അജന്‍ഡ
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്/എഎന്‍ഐ
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്/എഎന്‍ഐ

ജമ്മു: കോണ്‍ഗ്രസ് വിട്ട് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി രൂപീകരണ നീക്കങ്ങള്‍ സജീവമാക്കി. രണ്ടാഴ്ചയ്ക്കകം പാര്‍ട്ടി നിലവില്‍ വരുമെന്ന് ഗുലാം നബിയുടെ അടുത്ത അനുയായിയായ ജിഎം സൂരി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാലായിരിക്കും പാര്‍ട്ടിയുടെ പ്രധാന അജന്‍ഡയെന്ന് സൂരി വ്യക്തമാക്കി.

ഗുലാം നബിയോട് അനുഭാവം പ്രകടിപ്പിച്ച് രാജിവച്ച കശ്മീരി കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ പാര്‍ട്ടിയില്‍ അണി ചേരുമെന്നാണ് സൂചന. ഗുലാം നബി തികഞ്ഞ മതേതരവാദിയാണെന്നും അദ്ദേഹം ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്രശ്‌നേ ഉദിക്കുന്നില്ലെന്നും സൂരി പറഞ്ഞു. 

കശ്മീര്‍ കോണ്‍ഗ്രസിലെ സംസ്ഥാന തലത്തിലെ നേതാക്കള്‍ മാത്രമല്ല, താഴെത്തട്ടില്‍നിന്നു നിരവധി പേര്‍ ഗുലാം നബിക്കൊപ്പം രാജിവച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണ സ്ഥാപനങ്ങളിലെ ഒട്ടേറെ ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയില്‍ അണി ചേരും. കൂടിയാലോചനകള്‍ക്കായി ഗുലാം നബി നാലിന് ജമ്മുവില്‍ എത്തുമെന്ന് സൂരി അറിയിച്ചു. 

ദേശീയ തലത്തില്‍ പാര്‍ട്ടിയുണ്ടാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ദിവസം തന്നെ ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പു നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ആദ്യ യൂണിറ്റ് അവിടെ പ്രവര്‍ത്തനം തുടങ്ങും- ഗുലാം നബി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com