ഭാര്യയുടെ മൃതദേഹം അധ്യാപകന്‍ വീട്ടിനുള്ളില്‍ കുഴിയെടുത്ത്‌സംസ്‌കരിച്ചു; ആചാരം അതെന്നു വാദം, പരാതി

അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ എത്തി മൃതദേഹം പുറത്തെടുത്ത് ശ്മശാനത്തിലേക്കു മാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്‍ഡോര്‍: സമുദായ ആചാരത്തിന്റെ പേരില്‍ ഭാര്യയുടെ മൃതദേഹം ഭര്‍ത്താവ് വീട്ടിനുള്ളില്‍ കുഴിയെടുത്തു സംസ്‌കരിച്ചു. അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ എത്തി മൃതദേഹം പുറത്തെടുത്ത് ശ്മശാനത്തിലേക്കു മാറ്റി.

മധ്യപ്രദേശിലെ ദിന്‍ദോരിയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ ഓംകാര്‍ ദാസ് മോഗ്ര (50) ആണ് ഭാര്യയുടെ മൃതദേഹം വീട്ടിനുള്ളില്‍ സംസ്‌കരിച്ചത്. അരിവാള്‍ രോഗം ബാധിച്ച ഭാര്യ രുക്മിണി കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. വീട്ടിനുള്ളില്‍ സംസ്‌കാരം നടത്തുന്നതിനെ ബന്ധുക്കളും അയല്‍ക്കാരും എതിര്‍ത്തിരുന്നു.

സമുദായ ആചാരം ചൂണ്ടിക്കാട്ടി മോഗ്ര എതിര്‍പ്പുകള്‍ തള്ളുകയായിരുന്നു. പണിക സമുദായം ഗ്രാമങ്ങളിലെല്ലാം വീട്ടു വളപ്പിലാണ് സംസ്‌കരിക്കുന്നതെന്ന് മോഗ്ര പറഞ്ഞു. താന്‍ ഭാര്യയെ അത്രയധികം സ്‌നേഹിക്കുന്നു. ആചാരങ്ങള്‍ ലംഘിച്ച് സംസ്‌കാരം നടത്താനാവില്ലെന്ന് മോഗ്ര വാശിപിടിച്ചു.

പിന്നീട് അയല്‍ക്കാല്‍ നല്‍കിയ പരാതിയില്‍ റവന്യു അധികാരികള്‍ ഇടപെടുകയായിരുന്നു. ഇവര്‍ വീട്ടിലെത്തി മൃതദേഹം പുറത്തെടുത്തു. സമീപത്തെ ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com