പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കു നേതാക്കളുടെ ശിപായിമാര്‍ ക്ലാസ് എടുക്കുന്നു; കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മനീഷ് തിവാരി

നേതാക്കളാണെങ്കില്‍ ഒരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പു ജയിക്കാന്‍ പോലും പ്രാപ്തിയില്ലാത്തവരാണെന്ന് തിവാരി
മനീഷ് തിവാരി/ഫയല്‍
മനീഷ് തിവാരി/ഫയല്‍

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നേതാക്കളുടെ ശിപായിമാര്‍ ക്ലാസ് എടുക്കുന്ന അവസ്ഥയാണ് പാര്‍ട്ടിയിലെന്ന് മുതിര്‍ന്ന നേതാവ് മനീഷ് തിവാരി. ഉപജാപക വൃന്ദ സംസ്‌കാരമാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ മനീഷ് തിവാരി കുറ്റപ്പെടുത്തി.

ജി 23 സംഘം നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ജി 23ല്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നയാളാണ്, അനന്തപുര്‍സാഹിബ് എംപി കൂടിയായ തിവാരി.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതാക്കളുടെ ശിപായിമാര്‍ ക്ലാസ് എടുക്കുന്ന അവസ്ഥയാണ് പാര്‍ട്ടിയില്‍. ഈ നേതാക്കളാണെങ്കില്‍ ഒരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പു ജയിക്കാന്‍ പോലും പ്രാപ്തിയില്ലാത്തവരാണെന്ന് തിവാരി കുറ്റപ്പെടുത്തി.

താന്‍ കോണ്‍ഗ്രസിലെ കുടികിടപ്പുകാരനല്ല, ഓഹരിയുടമയാണ്. കോണ്‍ഗ്രസ് ജനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്നതിനു തെളിവാണ് നിരന്തരമായ തെരഞ്ഞെടുപ്പു തോല്‍വികളെന്ന് തിവാരി അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com