ലാലുവിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം; വീഡിയോ പങ്കിട്ട് തേജസ്വി

ആശുപത്രിയില്‍ നിന്നുള്ള വീഡിയോയും അദ്ദേഹം പങ്കുവച്ചു
സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ്/ പിടിഐ
സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ്/ പിടിഐ

പറ്റ്‌ന: സിംഗപ്പൂര്‍ ആശുപത്രിയില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമെന്ന് മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അച്ഛനും വൃക്കദാനം ചെയ്ത സഹോദരിയും സുഖമായിരിക്കുന്നുവെന്നും തേജസ്വി പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള വീഡിയോയും അദ്ദേഹം പങ്കുവച്ചു.

വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് ലാലു പ്രസാദിനെ ഐസിയുവിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. വൃക്കദാതാവായ മൂത്തസഹോദരി രോഹിണി ആചാര്യയും സുഖമായിരിക്കുന്നു. അവര്‍ക്കായി പ്രാര്‍ഥിക്കുയും ആശംസകള്‍ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്ന് തേജസ്വി യാദവ് പറഞ്ഞു.

ബിഹാറിലെ വിവിധ അമ്പലങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവ് ലാലുവിന്റെ ആയുരാരോഗ്യത്തിനായി ആരാധകര്‍ മൃത്യുജ്ഞയ ഹോമവഴിപാട് വരെ നടത്തിയിരുന്നു. ബിഹാര്‍ മന്ത്രിമാരും എംഎല്‍എമാരും ദനാപൂരിലെ അര്‍ച്ചന ക്ഷേത്രത്തില്‍ പൂജ നടത്തിയതും വാര്‍ത്തയായിരന്നു.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വലഞ്ഞ ലാലുവിന് അവയവം മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്നാണ് ലാലുവിനെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മൂത്തമകള്‍ രോഹിണിയാണ് വൃക്ക ദാനം ചെയ്യാന്‍ തയ്യായത്. ഒരുമകള്‍ എന്ന നിലയില്‍ ഇത് തന്റെ കടമയാണെന്നും അവര്‍ പറഞ്ഞു. 

ആരോഗ്യ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ഭൂമി കുംഭകോണക്കേസില്‍ ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശനിയാഴ്ച രാത്രിയാണ് ലാലു സിംഗപ്പൂരിലെത്തിയത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയും മൂത്ത മകള്‍ മിസ ഭാരതിയും അദ്ദേഹത്തിനൊപ്പമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com