V_MURALIDHARAN
V_MURALIDHARAN

അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 1,83,741 പേര്‍

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

ന്യൂഡല്‍ഹി:  കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. 2017ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം  1,33,049 ആയിരുന്നെങ്കില്‍ 2022 ഒക്ടോബര്‍ വരെ 1,83,741 ആയി ഉയര്‍ന്നു.

വെള്ളിയാഴ്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ ലോക്‌സഭയെ രേഖാമൂലം അറിയിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 2015ല്‍ 1,31,489 ആയിരുന്നു. 2016- 1,41,603, 2017- 1,33,049, 2018- 1,34,561, 2019- 1,44,017, 2020- 85,256, 2021- 1,63,370 എന്നിങ്ങനെയാണ്. 

കഴിഞ്ഞ  കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്ന് ഒഴികെയുളള വിദേശ പൗരന്‍മാരുടെ കണക്കുകളും കേന്ദ്രസര്‍ക്കാര്‍ ലോകസഭയെ അറിയിച്ചു. 2015- 93, 2016-153, 2017 -175, 2018-129, 2019 - 113, 2020- 27, 2021-42, 2022- 60 എന്നിങ്ങനെയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com