'മാപ്പ് തരണം'- ജയിച്ചപ്പോൾ എഎപിയിൽ ചേർന്നു; ഇരുട്ടി വെളുക്കുമ്പോൾ കോൺ​ഗ്രസിൽ തിരിച്ചെത്തി! (വീഡിയോ)

എഎപിയിൽ ചേർന്നത് തെറ്റായ തീരുമാനമാണെന്ന് വ്യക്തമാക്കി മൂവരും ചേർന്ന് പുലർച്ചെ ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡൽഹി: മുൻസിപ്പൽ കോർപറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടിയിലേക്ക് ചേക്കേറിയ ഡൽഹി കോൺ​ഗ്രസ് ഉപാധ്യക്ഷൻ അലി മെഹ്ദി ഇരുട്ടി വെളുക്കുമ്പോഴേക്കും പാർട്ടിയിൽ തിരിച്ചെത്തി! മെഹ്ദിക്കൊപ്പം മുസ്തഫാബാദിൽ നിന്നു ജയിച്ച സബില ബീഗവും ബ്രിജ്പുരിയിൽ നിന്ന് ജയിച്ച നസിയ ഖാത്തൂനും എഎപിയിൽ ചേർന്നിരുന്നു. അവരും തിരിച്ചു കോൺഗ്രസിൽ എത്തിയെന്ന് മെഹ്ദി വ്യക്തമാക്കി.

എഎപിയിൽ ചേർന്നത് തെറ്റായ തീരുമാനമാണെന്ന് വ്യക്തമാക്കി മൂവരും ചേർന്ന് പുലർച്ചെ ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഇതിലൂടെ ക്ഷമാപണം നടത്തിയാണ് തിരിച്ചു വരവ്. 

തെറ്റു പറ്റിയെന്നും മാപ്പ് പറയുന്നുവെന്നും വ്യക്തമാക്കിയാണ് പുലർച്ചെ മെഹ്ദി ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ പങ്കിട്ടത്. താൻ രാഹുൽ ഗാന്ധിയുടെ പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു.

കൈകൾ കൂപ്പിയാണ് മെഹ്ദി ഖേദം പ്രകടിപ്പിക്കുന്നത്. വലിയൊരു തെറ്റാണ് ചെയ്തതെന്നു പലതവണ മെഹ്ദി ആവർത്തിക്കുന്നുണ്ട്. പിതാവ് 40 കൊല്ലം കോൺഗ്രസിൽ ഉണ്ടായിരുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. എഎപിയിൽ ചേരാനായി അവർ തങ്ങളെ സമീപിക്കുകയായിരുന്നുവെന്നും മൂവരും വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com