മോപ്പ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രി എത്തും

2,870 കോടി രൂപ ചെലവിലാണ് നോർത്ത് ഗോവയിലെ മോപ്പയിൽ വിമനത്താവളം വരുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


പനാജി: ഗോവയിലെ മോപ്പ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. വിമാനത്താവളത്തിന്റെ ആദ്യഘട്ടം ഇന്ന് കമ്മീഷൻ ചെയ്യും. ​ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമാണ് ഇത്.

2,870 കോടി രൂപ ചെലവിലാണ് നോർത്ത് ഗോവയിലെ മോപ്പയിൽ വിമനത്താവളം വരുന്നത്. പ്രതിവർഷം 44 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. പദ്ധതി പൂർണമായും പൂർത്തിയാക്കിയാൽ പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും. 

ഗോവയിൽ ദബോലിം വിമാനത്താവളത്തിൽ ചരക്ക് ഗതാഗതത്തിനുള്ള സൗകര്യം ഇല്ലെന്നതാണ് പ്രധാന തിരിച്ചടി. അത്തരം പ്രശ്‌നങ്ങൾ പരിഹരിച്ചാണ് പുതിയ വിമാനത്താവളം നിർമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. ജിഎംആർ ഗോവ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനാണ് 40 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല. 

മോദി സർക്കാരിന്റെ കാലത്ത് രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായതായാണ് വിലയിരുത്തപ്പെടുന്നത്. 2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നു. ഇപ്പോൾ അത് 140 ആയി ഉയർന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com