ഡല്‍ഹി കലാപ കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ഏഴ് ദിവസത്തേക്കാണ് ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്
ഉമർ ഖാലിദ്/ ട്വിറ്റർ
ഉമർ ഖാലിദ്/ ട്വിറ്റർ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. കലാപ ഗൂഢാലോചന കേസില്‍ രണ്ടേകാല്‍ വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. 

ഏഴ് ദിവസത്തേക്കാണ് ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. 

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ മാസം 23 മുതല്‍ 30 വരെയാണ് ജാമ്യം. 

സഹോദരിയുടെ വിവാഹമാണെന്ന് വ്യക്തമാക്കി രണ്ടാഴ്ച ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഉമര്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ചാണ് ഒരാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

2020ല്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കലാപത്തില്‍ 53 പേര്‍ മരിക്കുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com