ന്യൂഡല്‍ഹി: അശ്ലീല വിഡിയോ നിര്‍മിച്ചെന്ന കേസില്‍ ബിസിനസുകാരന്‍ രാജ് കുന്ദ്ര, അഭിനേതാക്കളായ ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ എന്നിവര്‍ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കണമെന്ന് ജസ്റ്റിസുമാരായ കെഎം ജോസഫ്, ബിവി നാഗരത്‌ന എന്നിവര്‍ നിര്‍ദേശിച്ചു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പ്രതികള്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് പറഞ്ഞു. പ്രതികളുടെ വാദം അംഗീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
നേരത്തെ കേസില്‍ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. അശ്ലീല വിഡിയോ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തെന്നാണ് കുന്ദ്രയ്‌ക്കെതിരെയുള്ള കേസ്. ഷെര്‍ലിന്‍ ചോപ്രയും പൂനം പാണ്ഡെയും കൂട്ടു പ്രതികളാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക