ഹൈവേക്ക് സമീപം വയലില്‍ തലയറുക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം; കൈകളും കാലുകളും ട്രോളി ബാഗില്‍; അന്വേഷണം

രാത്രി കര്‍ഷകന്‍ വയലിലിന് സമീപത്ത് കൂടി പോകുന്നതിനിടെയാണ് കറുത്ത ട്രോളി ബാഗ് ശ്രദ്ധയില്‍പ്പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി - ജയ്പൂര്‍ ദേശീയ ഹൈവേയിയില്‍ കസോള മേല്‍പ്പാലത്തിന് സമീപം വയലില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയിലാണ് തന്റെ വയലില്‍ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കര്‍ഷകന്‍  കണ്ടെത്തിയത്. സമീപത്തുനിന്ന് ഒരു ട്രോളി ബാഗില്‍ നിന്ന് യുവതിയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

മൃതദേഹത്തിന് ഏകദേശം പത്ത് ദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് സൂചന. രാത്രി കര്‍ഷകന്‍ വയലിലിന് സമീപത്ത് കൂടി പോകുന്നതിനിടെയാണ് കറുത്ത ട്രോളി ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. അതിനടുത്ത് നായ്ക്കള്‍ കൂടി നില്‍ക്കുന്നത് കണ്ടാണ് അയാള്‍ അങ്ങോട്ട് പോയത്. ബാഗില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൂക്ഷിച്ച് നോക്കിയപ്പോള്‍ അതിനുള്ളില്‍ കൈകളും കാലുകളും കണ്ടെത്തി്. അല്‍പം അകലെയായി തലയും ശരീരഭാഗങ്ങളും കണ്ടെത്തി. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹഭാഗങ്ങള്‍ അന്വേഷണത്തിനായി ശേഖരിച്ചു. അജ്ഞാതരായ പ്രതികള്‍ക്കെതിരെ കൊലപാതം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷി്ച്ചതായും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും കസോള പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com