ഭാഗ്യം വരാന്‍ വാസ്തു ജ്യോതിഷിയുടെ നിര്‍ദേശം; ചവിട്ടുപടികളുടെ എണ്ണം കൂട്ടി മംഗളൂരു കോണ്‍ഗ്രസ് 

വാസ്തു ജ്യോതിഷിയുടെ നിർദേശപ്രകാരം മം​ഗളൂരു ​കോൺ​ഗ്രസ് ഭവനിലെ ചവിട്ടുപടികളുടെ എണ്ണം കൂട്ടി പാർട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മംഗളൂരു: വാസ്തു ജ്യോതിഷിയുടെ നിർദേശപ്രകാരം മം​ഗളൂരു ​കോൺ​ഗ്രസ് ഭവനിലെ ചവിട്ടുപടികളുടെ എണ്ണം കൂട്ടി പാർട്ടി. തെരഞ്ഞെടുപ്പ് തൊട്ടുമുൻപിൽ നിൽക്കുമ്പോഴാണ് വിശ്വാസത്തെ കൂട്ടുപിടിച്ച് കോൺ​ഗ്രസിന്റെ നീക്കം. 

ജില്ലാ ആസ്ഥാനമായ മല്ലിക്കട്ടെയിലെ കോൺഗ്രസ് ഭവനിലേക്ക് കയറിച്ചെല്ലാനുള്ള ചവിട്ടുപടികളുടെ എണ്ണം കൂട്ടിയാൽ നേട്ടങ്ങൾ തേടി വരുമെന്ന വാസ്തു ജ്യോതിഷിയുടെ വാക്കുകൾ കേട്ട് ചവിട്ടുപടികളുടെ എണ്ണം ഒരെണ്ണം കൂട്ടി. എട്ട് പടികളാണ് ഉണ്ടായിരുന്നത്. ഇത് ഒൻപതാക്കി.

ഇരട്ടസംഖ്യയായ എട്ടിനേക്കാൾ ഒറ്റസംഖ്യയായ ഒമ്പതാണ് നല്ലതെന്നാണ് ജ്യോതിഷിയുടെ വാക്കുകൾ. കഴിഞ്ഞതവണ തെരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ ഒറ്റക്ക് മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് ജയിച്ചുകയറിയത്. 

പാർട്ടി തീരുമാനിച്ചാൽ പാർട്ടി ഓഫീസിന്റെ ഏതുതരത്തിലുള്ള അറ്റകുറ്റപ്പണിയും നടത്താം. ഓഫീസിലെ ജലസംഭരണിയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നു എന്നാണ് ഡിസിസി പ്രസിഡന്റ് ഹരീഷ് കുമാർ പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com