ഗല്‍വാന്‍, തവാങ്... എവിടെയുമാവട്ടെ, സൈന്യം പ്രകടിപ്പിച്ചത് വിസ്മയിപ്പിക്കുന്ന ധീരത: മറുപടിയുമായി രാജ്‌നാഥ്‌

അത്തരമൊരു മാന്ത്രിക ധൈര്യം അവര്‍ക്ക് കാണിക്കാനാകുമെന്ന് താന്‍ കരുതിയിരുന്നില്ല 
രാജ്നാഥ് സിം​ഗ്/ ഫയൽ
രാജ്നാഥ് സിം​ഗ്/ ഫയൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മറുപടി. ഗല്‍വാനായാലും തവാങ് ആയാലും ഇന്ത്യന്‍  സൈന്യം എല്ലാ അവസരങ്ങളിലും അവരുടെ ധീരതയും കരുത്തും കാണിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ്ങ് പറഞ്ഞു. അത്തരമൊരു മാന്ത്രിക ധൈര്യം അവര്‍ക്ക് കാണിക്കാനാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സത്യം പറഞ്ഞാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്. പ്രതിപക്ഷ നേതാക്കളുടെ ഉദ്ദേശശുദ്ധിയെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വികസിത ഇന്ത്യ കെട്ടിപ്പെടുത്താല്‍ മാത്രമെ ഇന്ത്യക്ക് ലോകത്തിന്റെ മഹാശക്തിയാകാന്‍ കഴിയുകയുള്ളു. ഒരു രാജ്യത്തും ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തിന്റെ ഒരു തുണ്ട് ഭുമി പോലും പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങള്‍ക്കായി ലോകം കാത്തിരിക്കുകയാണെന്നും പ്രതിരോധ മേഖലയില്‍ ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം നടത്താന്‍ വ്യവസായങ്ങള്‍ മുന്നോട്ട് വരണമെന്നും സിങ്ങ് പറഞ്ഞു. ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് അപാരമായ സാധ്യതകളുണ്ടെന്നും 2025 ഓടെ അത് 22 ബില്യണ്‍ ഡോളറാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 2014ല്‍ ഇന്ത്യ ലോകസമ്പദ്‌വ്യവസ്ഥയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ അഞ്ചാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com