കുളിമുറിയിലെ ഗീസറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നു; 17കാരി ശ്വാസംമുട്ടി മരിച്ചു

കുളിക്കാന്‍ പോയ മകള്‍ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തിന് തുടര്‍ന്ന് രക്ഷിതാക്കള്‍ കുളിമുറിയുടെ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ഇഷിക അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: കുളിമുറിയില്‍ വച്ച ഗീസറില്‍ ഗ്യാസ് ചോര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഷംലിയിലെ കണ്ട്‌ല നഗരത്തിലാണ് ദാരുണ സംഭവം. 17കാരിയായ ഇഷിക ഗോയലാണ് മരിച്ചത്. 

കുളിക്കാന്‍ പോയ മകള്‍ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തിന് തുടര്‍ന്ന് രക്ഷിതാക്കള്‍ കുളിമുറിയുടെ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ഇഷിക അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 

കുളിമുറിയില്‍ വെന്റിലേഷന്‍ സൗകര്യം ഇല്ലായിരുന്നു. ഇതാണ് ഗീസറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നപ്പോള്‍ അപകടത്തിന് ഇടയാക്കിയതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com