ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക്‌ മടങ്ങി; 18കാരിയെ അച്ഛന്റെ കണ്‍മുന്നില്‍ വച്ച് തട്ടിക്കൊണ്ടുപോയി; വീഡിയോ

ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഹൈദരബാദ്: ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരുന്ന പതിനെട്ടുകാരിയെ അച്ഛന്റെ മുന്നില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. തെലങ്കാനയിലെ സിര്‍സില്ല ജില്ലയിലാണ് സംഭവം. 

ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘം മുഖം മൂടി ധരിച്ചിരുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട് ഓടിയെത്തിയ പിതാവ് രക്ഷയ്‌ക്കെത്തിയെങ്കിലും സംഘത്തില്‍ ഒരാള്‍ പിതാവിനെ തളളിമാറ്റുന്നതും വീഡിയോയില്‍ കാണാം.

നിമിഷങ്ങള്‍ക്ക് പിന്നാലെ പിതാവ് മോട്ടോര്‍ ബൈക്കുമായി കാറിനെ പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിച്ചതായി പൊലീസ് അറിയിച്ചു. കാര്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ഹൈവേയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com