36 ദിവസത്തിനിടെ തീര്‍പ്പാക്കിയത് 6844 കേസുകള്‍; അതിവേഗത്തിലേക്കു കുതിച്ച് സുപ്രീം കോടതി; നേട്ടം

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീര്‍പ്പാക്കിയത് 6844 കേസുകള്‍
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്/ഫയല്‍
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്/ഫയല്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീര്‍പ്പാക്കിയത് 6844 കേസുകള്‍. കഴിഞ്ഞ മാസം ഒന്‍പതിനാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റത്.

നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 16 വരെയുള്ള ദിവസങ്ങളില്‍ 6844 കേസുകള്‍ തീര്‍പ്പാക്കിയതായി സുപ്രീം കോടതി ഭരണവിഭാഗം അറിയിച്ചു. 5898 കേസാണ് ഈ കാലയളവില്‍ ഫയല്‍ ചെയ്തത്.

ജഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സുപ്രീം കോടതി നേട്ടം കൈവരിച്ചത്. ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും ജാമ്യഹര്‍ജികളും തീര്‍പ്പാക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് സ്ഥാനമേറ്റതിനു പിന്നാലെ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കേസുകള്‍ പ്രാധാന്യത്തോടെ കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com