നികുതിയും വെള്ളക്കരവും അടച്ചിട്ടില്ല; താജ്മഹലിന് നോട്ടീസ് അയച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

നോട്ടീസ് അബദ്ധത്തില്‍ അയച്ചതാകാമെന്നും ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്നും പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
താജ്മഹല്‍ ഫയല്‍ചിത്രം
താജ്മഹല്‍ ഫയല്‍ചിത്രം

ന്യൂഡല്‍ഹി: പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന സ്ഥലമാണ് താജ്മഹല്‍. 370വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പൈതൃക സ്മാരകമായ താജ്മഹലിന് വസ്തു നികുതിയും വാട്ടര്‍ ബില്ലും അടയ്ക്കാന്‍ നോട്ടീസ് അയച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നോട്ടീസ് അബദ്ധത്തില്‍ അയച്ചതാകാമെന്നും ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്നും പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നികുതി ഇനത്തില്‍ ഒരുകോടിയലധികം തുക അടയ്ക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ മൂന്ന് നോട്ടീസുകള്‍ ലഭിച്ചതായി പുരാവസ്തു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നു വസ്തു നികുതി അടയ്ക്കുന്നതിനും മറ്റൊന്ന് വാട്ടര്‍ ബില്ല് അടയ്ക്കാനുമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൈതൃക സ്മാരകങ്ങള്‍ക്ക് ഇത്തരം നികുതികള്‍ ബാധകമല്ലെന്നും ഇത്തരമൊരു നോട്ടീസ് ലഭിക്കുന്നത് ഇതാദ്യമാണെന്നും അധികൃതര്‍ പറയുന്നു

താജ്മഹലിനെ കൂടാതെ ആഗ്ര കോട്ടയ്ക്കും നികുതിയടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നികുതി ഇനത്തില്‍ 5 കോടി രൂപ അടയ്ക്കാനുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമം നികുതി ഇനത്തില്‍ നിന്ന് പൈതൃകസ്മാരകങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് കാണിച്ച് നോട്ടീസ് അയച്ചതായി പുരാവസ്തു വകുപ്പ് ഉദ്യേഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com