ഫോണുകളും ചാര്‍ജറുകളും ലാപ്‌ടോപ്പുകളും ബാഗില്‍ നിന്ന് പുറത്തെടുക്കേണ്ടി വരില്ല; വിമാനത്താവളങ്ങളില്‍ പുതിയ സാങ്കേതികവിദ്യ വരുന്നു

അമേരിക്കയിലെയും യൂറോപ്പിലെയും പല വിമാനത്താവളങ്ങളിലും തിരക്ക് കുറയ്ക്കാന്‍ നൂതന സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ലാപ്‌ടോപ്പുകള്‍, ഫോണുകള്‍, ചാര്‍ജറുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ പ്രത്യേക ട്രേകളില്‍ ഇടാതെ തന്നെ ഇനി യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാനായേക്കും. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ പ്രത്യേക ട്രേകളില്‍ വെയ്ക്കുന്നതിന് പകരം പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇതിനെ മറികടക്കണമെന്ന് ഒരു മാസത്തിനകം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഉത്തരവിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെയും യൂറോപ്പിലെയും പല വിമാനത്താവളങ്ങളിലും തിരക്ക് കുറയ്ക്കാന്‍ നൂതന സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നുണ്ട്. യാത്രക്കാരുടെ കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രത്യേക ട്രേകളില്‍ വെയ്ക്കാതെ തന്നെ സ്‌ക്രീന്‍ ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കൈവശമിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടങ്ങിയ ബാഗുകള്‍ സ്‌ക്രീന്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം. ഇത്തരം സംവിധാനങ്ങള്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും സ്ഥാപിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഉടന്‍ നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷയില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ തന്നെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനുള്ള സംവിധാനം വിമാനത്താവളങ്ങളില്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ തിരക്ക് കൂടിയ വിമാനത്താവളങ്ങളിലാണ് പുതിയ സംവിധാനം ആദ്യം വരിക. ഒരു വര്‍ഷത്തിനുള്ളില്‍ ഈ വിമാനത്താവളങ്ങളില്‍ നൂതന സാങ്കേതികവിദ്യ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞാഴ്ച യാത്രക്കാരുടെ തിരക്ക് കാരണം രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തത്തെ ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com