ചണ്ഡിഗഢ്: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വികെ ബാലി അന്തരിച്ചു. 77 വയസ്സായിരുന്നു. പഞ്ചാബ്- ഹരിയാന, രാജസ്ഥാന്‍ ഹൈക്കോടതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിഭജനത്തിനു ശേഷം പാകിസ്ഥാനില്‍നിന്നു കുടിയേറിയ ബാല 1991ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ജഡ്ജിയായി. 2007ല്‍ കേരള ഹൈക്കോടതിയില്‍നിന്ന് ചീഫ് ജസ്റ്റിസ് ആയാണ് വിരമിച്ചത്. 2012 വരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ആയിരുന്നു.
കുസും ബാലിയാണ് ഭാര്യ. മകള്‍ ചാരു ബാലി ഹരിയാന കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയാണ്. മകന്‍ പുനീത് ബാലി പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക