'എന്റെ അച്ഛന്‍ ഇന്നൊരു ജീവന്‍ രക്ഷിച്ചു'; ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണ വയോധികന് സിപിആര്‍ നല്‍കി ഡോക്ടര്‍, വിഡിയോ വൈറല്‍ 

ഷോപ്പിങ്ങിനിടെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണയാളെ സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഡോക്ടർ
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

ബംഗളൂരു: ഷോപ്പിങ്ങിനിടെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണയാളെ തക്കസമയത്ത് സിപിആര്‍ നല്‍കി രക്ഷിച്ച് ഡോക്ടര്‍. ബംഗളൂരുവിലെ ഐകിയ സ്‌റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് സംഭവം. പ്രായമായ ഒരാള്‍ അബോധാവസ്ഥയില്‍ നിലത്തുകിടക്കുന്നതും ഡോക്ടര്‍ സിപിആര്‍ നല്‍കുന്നതുമാണ് വിഡിയോയിലുള്ളത്. 

രോഹിത് ദാക്ക് എന്നയാളാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. വിഡിയോയിലുള്ള ഡോക്ടറുടെ മകനാണ് രോഹിത്. 'എന്റെ അച്ഛന്‍ ഇന്നൊരു ജീവന്‍ രക്ഷിച്ചു. ഞങ്ങള്‍ ഐകിയ സ്‌റ്റോറില്‍ പോയപ്പോള്‍ അവിടെയൊരാള്‍ അറ്റാക്ക് വന്ന് പള്‍സ് ഇല്ലാതായി. അച്ഛന്‍ പത്ത് മിനിറ്റോളം സിപിആര്‍ നല്‍കി', വിഡിയോയ്‌ക്കൊപ്പം രോഹിത് കുറിച്ചു. വയ്യാതായപ്പോള്‍ പരിശീലനം ലഭിച്ച ഒരു ഓര്‍ത്തോപീഡിക് സര്‍ജന്‍ അടുത്തുണ്ടായത് അദ്ദേഹത്തിന്റെ ഭാഗ്യമെന്നും രോഹിത് കുറിച്ചു. ഡോക്ടര്‍മാര്‍ ഒരു അനുഗ്രഹമാണെന്നും ബഹുമാനമെന്നുമൊണ് വിഡിയോയ്‌ക്കൊപ്പം രോഹിത് എഴുതിയിരിക്കുന്നത്. 

വിഡിയോ പങ്കുവച്ചതിന് പിന്നാലെ ധാരാളം ആളുകളാണ് ഡോക്ടറുടെ സേവനത്തെ പ്രശംസിക്കുന്നത്. ഒരാളുടെ ജീവന്‍ രക്ഷിക്കുന്നിടത്തോളം തൃപ്തികരമായ മറ്റൊരു കാര്യമുണ്ടാകില്ല, ആ കുടുംബത്തിലെ ഒരുപാട് പേരുടെ കണ്ണീര്‍ തുടയ്ക്കാന്‍ അങ്ങേക്കായി, ഭാഗ്യമുള്ള മനുഷ്യന്‍ കൃത്യസമയത്ത് സേവനം ലഭിച്ചല്ലോ എന്നെല്ലാമാണ് കമന്റുകള്‍.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com