തീര്‍ന്ന ബാറ്ററി കൈമാറാം, പകരം ചാര്‍ജ് ചെയ്തതു വാങ്ങി യാത്ര തുടരാം; ഇലക്ട്രിക് വാഹന ഉടമകള്‍ക്കു സന്തോഷ വാര്‍ത്ത

ബാറ്ററി കൈമാറ്റ കേന്ദ്രങ്ങള്‍ വരുന്നതോടെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ചാര്‍ജിങ്ങിനു വേണ്ടി ഏറെ സമയം പാഴാക്കുന്നത് ഒഴിവാക്കാനാവും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ബാറ്ററി കൈമാറ്റ നയം കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. വാഹന ഉടമകള്‍ക്കു ഉപയോഗിച്ച ബാറ്ററി കൈമാറി ചാര്‍ജ് ചെയ്ത ബാറ്ററികള്‍ പകരം വാങ്ങാവുന്ന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

നഗരങ്ങളില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലപരിമിതി തടസ്സമാവുന്നതു ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് നിര്‍ദേശം. ബാറ്ററി കൈമാറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിക്കിപ്പിക്കും. അതിനുള്ള ബിസിനസ് മോഡലുകള്‍ മുന്നോട്ടുവയ്ക്കാന്‍ സ്വകാര്യ സംരംഭകരോടു നിര്‍ദേശിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

ബാറ്ററി കൈമാറ്റ കേന്ദ്രങ്ങള്‍ വരുന്നതോടെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ചാര്‍ജിങ്ങിനു വേണ്ടി ഏറെ സമയം പാഴാക്കുന്നത് ഒഴിവാക്കാനാവും. നഗരങ്ങളില്‍ കൂടുതല്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഇതിലുടെ മറികടക്കാനാവും. 

നഗര പ്രദേശങ്ങളില്‍ പൊതു ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com