കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

'ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്‍ ഇല്ല'; കര്‍ണാടകയില്‍ 'പോസ്റ്റ് മാന്‍' വിവാദം, വിശദീകരണവുമായി സര്‍ക്കാര്‍

ഒരു പാപുസ്തകത്തിലും നടന്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്


ബെംഗളൂരു: ഒരു പാപുസ്തകത്തിലും നടന്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. പോസ്റ്റ് മാന്റെ വേഷത്തിലുള്ള കുഞ്ചാക്കോ ബോബന്റെ ചിത്രം ടെക്‌സ്റ്റ് ബുക്കില്‍ ഉണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തുന്നിരിക്കുന്നത്. തങ്ങളുടെ ഒന്നുമുതല്‍ പത്തുവരെയുള്ള ഒരു പാഠപുസ്തകത്തിലും ഇങ്ങനെയൊരു ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിശദീകരണം. 

ചാക്കോച്ചന്റെ ഒരിടത്തൊരു പോസ്റ്റുമാന്‍ എന്ന ചിത്രത്തിലെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. തന്റെ ചിത്രം പാഠപുസ്തകത്തില്‍ വന്നത് കാണിച്ച് കുഞ്ചാക്കോ ബോബനും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 

ഇതിന് പിന്നാലെ, കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തൈത്തി. വാര്‍ത്തയ്ക്ക് പിന്നാലെ തങ്ങള്‍ പരിശോധന നടത്തിയെന്നും ഇത്തരത്തില്‍ ഒരു ചിത്രം പുസ്തകങ്ങളില്‍ അച്ചടിച്ചിട്ടില്ലെന്നും കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

സ്വകാര്യ ഏജന്‍സികള്‍ അച്ചടിച്ച പുസ്തകതതിലാണ് ഈ ചിത്രം ഉള്ളതെന്ന് കര്‍ണാടക മുന്‍ വിദ്യാഭ്യാസമന്ത്രി സുരേഷ് കുമാര്‍ പറഞ്ഞു. 

കര്‍ണാടകയിലെ പൊതുവിദ്യാഭ്യാസമേഖല മോശമായ അവസ്ഥയിലാണ് മുന്നോട്ടു നീങ്ങുന്നതെന്നും സിലബസ് വെട്ടിക്കുറച്ച സര്‍ക്കാര്‍, ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ചിത്രങ്ങള്‍ എടുത്ത് അച്ചടിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ ഡി കെ സുരേഷ് ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com