'വലിച്ചുനീട്ടല്‍' ഒഴിവാക്കി; ബജറ്റ് പ്രസംഗം 92 മിനിറ്റില്‍ അവസാനിപ്പിച്ച് നിര്‍മ്മല

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും സമയ ദൈര്‍ഘ്യം കുറഞ്ഞ ബബജറ്റ് ആയിരുന്നു ഇത്തവണത്തേത്
നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു/ലോക്‌സഭ ടിവി
നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു/ലോക്‌സഭ ടിവി


ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും സമയ ദൈര്‍ഘ്യം കുറഞ്ഞ ബബജറ്റ് ആയിരുന്നു ഇത്തവണത്തേത്. 92 മിനിറ്റാണ് ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗം നടത്തിയത്. കഴിഞ്ഞവര്‍ഷം ഒരുമണിക്കൂര്‍ 50 മിനിറ്റാണ് നിര്‍മ്മല ബജറ്റ് അവതരിപ്പിച്ചത്. 

ഏറ്റവുംകൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിക്കുന്ന ചരിത്രമുള്ള നിര്‍മ്മല പക്ഷേ ഇത്തവണ ചുരുങ്ങിയ വാക്കുകളില്‍ ബജറ്റ് പ്രസംഗം ഒതുക്കി. 2020ല്‍ രണ്ട് മണിക്കൂര്‍ 40 മിനിറ്റായിരുന്നു നിര്‍മ്മല പ്രസംഗിച്ചത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യം ഏറിയ ബജറ്റ് പ്രസംഗങ്ങളല്‍ ഒന്നായിരുന്നു ഇത്. 

2019ലെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ 2 മണിക്കൂര്‍ 17 മിനിറ്റാണ് നിര്‍മ്മല സംസാരിച്ചത്. അന്ന് മുന്‍ ധനമന്ത്രി ജസ്വന്ത് സിങ്ങിന്റെ 2 മണിക്കൂര്‍ 15 മിനിറ്റ് എന്ന റെക്കോര്‍ഡ് നിര്‍മ്മല തിരുത്തി. 

സാധാരണ ഹിന്ദി, തമിഴ്, ഉറുദു ഭാഷകളിലെ വാക്കുകള്‍ പ്രയോഗിച്ചാണ് നിര്‍മ്മലയുടെ ബജറ്റ് പ്രസംഗം. ഇത്തവണ മഹാഭാരതത്തില്‍ നിന്നുള്ള വരികള്‍ പ്രയോഗിക്കുന്നതും കുറവായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com