'സൈനിക വേഷങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരം'; പ്രധാനമന്ത്രിക്ക് കോടതി നോട്ടീസ്

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലാ കോടതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചിരിക്കുന്നത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: സൈനിക വേഷം ധരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോടതി നോട്ടീസ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലാ കോടതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശനത്തിനിടെ മോദി സൈനിക വേഷം ധരിച്ചതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. 

സൈനികരല്ലാതെ സേനാ വേഷങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 140 പ്രകാരം ശിക്ഷാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. 

അഭിഭാഷകനായ രാകേഷ് നാഥ് പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജിയില്‍, ജില്ലാ ജഡ്ജിയായ നളിന്‍ കുമാര്‍ ശ്രീവാസ്തവയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചത്. 

മോദിയുടെ സൈനിക വേഷത്തിന് എതിരെ കഴിഞ്ഞ ഡിസംബറില്‍ പാണ്ഡെ ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡെ ജില്ലാ കോടതിയെ സമീപിചച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com