'ബൈജറ്റ്' അല്ല 'ബജറ്റ്'; ശശി തരൂരിന്റെ തെറ്റ് തിരുത്തി കേന്ദ്രമന്ത്രി അഠാവലേ 

തരൂരിന്റെ ട്വീറ്റിലെ ടൈപ്പോ ചൂണ്ടിക്കാട്ടി കേന്ദ്ര സഹമന്ത്രിയായ രാംദാസ് അഠാവലേ
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ന്യൂഡൽഹി: ഇംഗ്ലീഷ് പരിജ്ഞാനത്തിന് പേര് കേട്ട ശശി തരൂർ എം പിക്ക് സംഭവിച്ച ഒരു അക്ഷരപിശകാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. തരൂരിന്റെ ട്വീറ്റിലെ ടൈപ്പോ ചൂണ്ടിക്കാട്ടി കേന്ദ്ര സഹമന്ത്രിയായ രാംദാസ് അഠാവലേ രം​ഗത്തുവന്നതോടെയാണ് സം​ഗതി വൈറലായത്. 

അഠാവലേയെ ടാ​ഗ് ചെയ്തായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ട്വീറ്റിൽ ബജറ്റ് (Budget)എന്നതിന് പകരം ബൈജറ്റ് (Bydget) എന്നും മറുപടി (Reply) എന്നതിന് പകരം ആശ്രയിക്കുക(Rely) എന്നുമായിരുന്നു എഴുതിയിരുന്നത്. ഇക്കാര്യം ശ്രദ്ധിച്ച അഠാവലേ അത് ട്വീറ്റിന് മറുപടിയായി കുറിക്കുകയായിരുന്നു. ‌

‘ബജറ്റ് ചര്‍ച്ചയ്ക്ക് ഏകദേശം രണ്ട് മണിക്കൂര്‍ മറുപടി. മന്ത്രി രാംദാസ് അഠാവലേയുടെ മുഖത്തെ അമ്പരപ്പും അവിശ്വസനീയ ഭാവവും എല്ലാം പറയുന്നു: സമ്പദ്‌വ്യവസ്ഥയെയും ബജറ്റിനെയും കുറിച്ചുള്ള ധനമന്ത്രി നിര്‍മല സീതാരാമന്റെ അവകാശവാദങ്ങള്‍ ട്രഷറി ബെഞ്ചുകള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയില്ല!,’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

”പ്രിയപ്പെട്ട ശശി തരൂർ അനാവശ്യമായ അവകാശവാദങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ഒരാൾ തെറ്റുകൾ വരുത്തുമെന്ന് പറയപ്പെടുന്നു. ഇത് ബൈജറ്റ് അല്ല, ബജറ്റ് ആണ്. കൂടാതെ ആശ്രയിക്കുക അല്ല, മറുപടി ആണ്. എന്തായാലും ഞങ്ങൾക്ക് മനസ്സിലായി” അഠാവലേ കുറിച്ചു. ഞാൻ തിരുത്തി രാമദാസ് ജി, അശ്രദ്ധമായ ടൈപ്പിംഗ് മോശം ഇംഗ്ലീഷിനേക്കാൾ വലിയ പാപമാണ് എന്നാണ് തരൂർ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. താങ്കളുടെ ട്യൂഷൻ ആവശ്യമുള്ള ചിലർ ജെഎൻയൂവിൽ ഉണ്ടെന്നും തരൂർ അഠാവലേയോട് പറയുന്നു. ജെഎൻയൂവിലെ വൈസ് ചാൻസലറുടെ ​ഗ്രാമർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു തരൂരിന്റെ ഈ വാക്കുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com