'കുടിച്ചു പൂസായി'; അര്‍ധരാത്രിയില്‍ 112ല്‍ സഹായത്തിന് വിളിച്ചു; പൊലീസ് എത്തിയപ്പോള്‍ കണ്ടത്; വീഡിയോ

സഹായവുമായി എത്തിയപ്പോള്‍ പൊലീസ് കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ചയായിരുന്നു. 
DRUNKARD_MAN
DRUNKARD_MAN

ചണ്ഡിഗഡ്:  മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ അര്‍ധരാത്രിയില്‍ സഹായത്തിനായി പൊലീസിന്റെ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് 42കാരന്‍. പഞ്ച്കുളയിലെ റായ്പൂരിലാണ് സംഭവം.

തപ്രിയ ഗ്രാമത്തില്‍ നിന്നുള്ള നാല്‍പ്പത്തിരണ്ടുകാരനായ നരേഷ് കുമാറാണ് സഹായം തേടി പൊലീസിനെ വിളിച്ചത്. സഹായവുമായി എത്തിയപ്പോള്‍ പൊലീസ് കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ചയായിരുന്നു. പൊലീസ് വാഹനം വരുമോ ഇല്ലയോ എന്ന് പരിശോധിക്കാനാണ് ഇപ്രകാരം ചെയ്തതെന്നായിരുന്നു ഇയാളുടെ മറുപടി. പൊലീസ് തന്നെ പകര്‍ത്തിയ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു

എന്തിനാണ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ചതെന്ന് ഒരു പൊലിസ് ചോദിച്ചപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു. വൈകീട്ട് അഞ്ചുമണിക്കുള്ള ട്രെയിന്‍ വന്നില്ല. ഞാന്‍ ഏറെ ദൂരം നടന്നു. വാഹനങ്ങളൊന്നും കണ്ടില്ല. പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നറിയാനാണ് ഈ നമ്പറില്‍ വിളിച്ചുനോക്കിയത്. എന്തിനാണ് ഇങ്ങനെ മദ്യപിക്കുന്നതെന്നും ഇയാളോട് പൊലീസ് ചോദിച്ചു. എന്തെങ്കിലും അപകടമുണ്ടായാല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ചാല്‍ മതിയെന്നും 15 -20 മിനിറ്റിനുള്ളില്‍ സഹായത്തിനായി എത്തുമെന്നും പൊലീസ് ഇയാളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com