ഹിജാബ് പ്രതിഷേധം;  ഉത്തര്‍പ്രദേശില്‍ മുസ്ലീം സ്ത്രീകള്‍ക്ക് നേരെ ലാത്തിയടി; വീഡിയോ

അനുമതി വാങ്ങാതെയാണ് 15-ഓളം മുസ്ലീം സ്ത്രീകള്‍ സാനി ബസാര്‍ റോഡില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്ററുകളുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പൊലീസ് 
ലാത്തികൊണ്ട് മുസ്ലീം സ്ത്രീകളെ മര്‍ദ്ദിക്കുന്ന പൊലീസ്‌
ലാത്തികൊണ്ട് മുസ്ലീം സ്ത്രീകളെ മര്‍ദ്ദിക്കുന്ന പൊലീസ്‌


ലഖ്‌നൗ: യുപിയിലെ ഗാസിയാബാദില്‍ ഹിജാബ് വിഷയത്തില്‍ പ്രതിഷേധിച്ച മുസ്ലീം സ്ത്രീകള്‍ക്ക് നേരേ പൊലീസിന്റെ അതിക്രമം. സാനി ബസാര്‍ റോഡില്‍ പ്രതിഷേധം സംഘടിപ്പിച്ച 15-ഓളം സ്ത്രീകള്‍ക്ക് നേരേ യാണ് പൊലീസ് ലാത്തിവീശിയത്. മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. 

ഞായറാഴ്ചയായിരുന്നു സംഭവം. പ്രതിഷേധക്കാരെ പോലീസ് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളെ പൊലീസ് മര്‍ദ്ദിക്കുന്ന നടപടിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം, വീഡിയോ പരിശോധിച്ചുവരുകയാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് അധികൃതരുടെ മറുപടി

മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് 15-ഓളം മുസ്ലീം സ്ത്രീകള്‍ സാനി ബസാര്‍ റോഡില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്ററുകളുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു
പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട വനിതാ കോണ്‍സ്റ്റബിള്‍മാരെ ചിലര്‍ കൈയേറ്റം ചെയ്തുവെന്നും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്‍മാരില്‍ ചിലര്‍ പൊലീസുകാരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com