ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കു മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; വ്യക്തത വരുത്തി എഐസിടിഇ

ചില സ്ഥാപനങ്ങള്‍ ഭാഗികമായി അംഗീകാരം നേടിയ ശേഷം സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ മുന്‍കൂര്‍ അംഗീകാരം നേടിയിരിക്കണമെന്ന് ഓള്‍ ഇന്ത്യ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ (എഐസിടിഇ). കേന്ദ്ര, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഇതു ബാധകമാണെന്ന് എഐസിടിഇ അറിയിച്ചു.

ചില സ്ഥാപനങ്ങള്‍ ഭാഗികമായി അംഗീകാരം നേടിയ ശേഷം സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഇത് വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്ന് എഐസിടിഇ മെംബര്‍ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. ഭാഗികമായി അംഗീകാരം നല്‍കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ഈ പശ്ചാത്തലത്തിലാണെന്ന അദ്ദേഹം അറിയിച്ചു.

പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ യൂണിവേഴ്‌സിറ്റികള്‍ക്കു മുന്‍കൂര്‍ അനുമതി വേണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ട്. എന്നാല്‍ കോഴ്‌സുകളുടെ നിലവാരം ഉറപ്പാക്കാന്‍ എഐസിടിഇയ്ക്കു പരിശോധനകളും തുടര്‍ നടപടികളും ആവശ്യമുണ്ട്. ഇതു സുഗമമാക്കാന്‍ സ്ഥാപനങ്ങള്‍ മുന്‍കൂര്‍ അനുമതി നേടണമെന്ന് എഐസിടിഇ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com