സ്ത്രീകള്‍ക്ക് മാസം 1100 രൂപ;  പ്രതിവര്‍ഷം 8 ഗ്യാസ് സിലിണ്ടര്‍; ഒരു ലക്ഷം തൊഴില്‍; വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാവുമായി പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
നവജ്യോത് സിങ്ങ് സിദ്ധു - രാഹുല്‍ ഗാന്ധി
നവജ്യോത് സിങ്ങ് സിദ്ധു - രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാവുമായി പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് മാസം തോറും 1100 രൂപയും പ്രതിവര്‍ഷം എട്ട് ഗ്യാസം സിലിണ്ടറും സൗജന്യമായി നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു.

എണ്ണക്കുരു, പയറുവര്‍ഗങ്ങള്‍, ധ്യാനങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ്ങ് സിദ്ധു പറഞ്ഞു. മദ്യവില്‍പ്പന, മണല്‍ഖനനം തുടങ്ങിയവയ്ക്കായി പ്രവര്‍ത്തിക്കുന്ന മാഫിയരാജിനെ സര്‍ക്കാര്‍ ഇല്ലാതാക്കുമെന്നും സിദ്ധു പറഞ്ഞു.

സ്‌കൂളിലും കോളജുകളിലും സൗജന്യവിദ്യാഭ്യാസം നല്‍കുമെന്നാണ് മറ്റൊരു വാഗ്ദാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com