തമിഴകത്ത് ഡിഎംകെ തരംഗം അവസാനിക്കുന്നില്ല; നഗരസഭ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം

തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വന്‍ മുന്നേറ്റം. ചെന്നൈ ഉള്‍പ്പെടെ 17 കോര്‍പ്പറേഷനുകളില്‍ ഡിഎംകെയാണ് മുന്നില്‍
പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന ഡിഎംകെ പ്രവര്‍ത്തകര്‍/എക്‌സ്പ്രസ്‌
പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന ഡിഎംകെ പ്രവര്‍ത്തകര്‍/എക്‌സ്പ്രസ്‌

ചെന്നൈ: തമിഴ്‌നാട് നഗരസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വന്‍ മുന്നേറ്റം. ചെന്നൈ ഉള്‍പ്പെടെ 17 കോര്‍പ്പറേഷനുകളില്‍ ഡിഎംകെയാണ് മുന്നില്‍. മൂന്ന് മുന്‍സിപ്പാലിറ്റികളില്‍ എഐഎഡിഎംകെ മുന്നിലാണ്. 15 ടൗണ്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 
21 കോര്‍പ്പറേഷനുകളിലേക്കും 138 മുന്‍സിപ്പാലിറ്റികളിലേക്കും 489 ടൗണ്‍ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 19നായിരുന്നു വോട്ടെടുപ്പ്. 

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ വ്യക്തമായ സ്വാധീനം നേടുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. നേരത്തെ, ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഭരണ മുന്നണി വന്‍ വിജയം നേടിയിരുന്നു. 

മുന്‍സിപ്പാലിറ്റികളിലെ 344 വാര്‍ഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 253 ഇടത്തും ഡിഎംകെയാണ് ജയിച്ചിരിക്കുന്നത്. എഐഎഡിഎംകെ 71 സീറ്റില്‍ ഒതുങ്ങി. മൂന്നു സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. 

ടൗണ്‍ പഞ്ചാത്തുകളിലെ 1788 വാര്‍ഡുകളുടെ ഫലം പുറത്തുവന്നതില്‍ 1236ഇടത്ത് ഡിഎംകെ സഖ്യം ജയിച്ചു. 334 ഇടത്ത് എഐഎഡിഎംകെ ജയിത്തു. 26 സീറ്റ് ബിജെപ്പിക്ക് ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com