സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 ന് ആരംഭിക്കും

ക്ലാസ് പരീക്ഷ തുടങ്ങുന്നതിന് പത്ത് ദിവസം മുൻപ് പ്രാക്ടിക്കൽ എക്സാം തീർക്കണമെന്നുമാണ് നിർദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 ന് ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 ന് ആരംഭിക്കുമെന്നും അറിയിച്ചു. 

ക്ലാസ് പരീക്ഷയ്ക്കു മുൻപ് പ്രാക്ടിക്കൽ തീർക്കണം

സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2ന് ആരംഭിക്കണം. ക്ലാസ് പരീക്ഷ തുടങ്ങുന്നതിന് പത്ത് ദിവസം മുൻപ് പ്രാക്ടിക്കൽ എക്സാം തീർക്കണമെന്നുമാണ് നിർദേശം. 12ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പുറത്തുനിന്ന് നിരീക്ഷകരുണ്ടാകും. 10 വിദ്യാർത്ഥികൾ വീതം ഉൾപ്പെടുന്ന ബാച്ചായി തിരിച്ച് ലാബിൽ പരീക്ഷ നടത്തണം. പ്രാക്ടിക്കൽ, ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ, ക്ലാസ് അവസാനിക്കുന്നതിന് മുൻപ് അപ്ലോഡ് ചെയ്യണം. 

ആദ്യ ടേം പരീക്ഷാഫലത്തിനായി കാത്തിരിപ്പ്

അതിനിടെ സിബിഎസ്ഇ ആദ്യ ടേം പരീക്ഷഫലത്തിനായുള്ള കാത്തിരിപ്പ് നീളുകളായണ്. ഡിസംബർ 22നാണ് പരീക്ഷ കഴിഞ്ഞത്. ജനുവരി ആദ്യം ഫലം പ്രഖ്യാപിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നക്, ഓഫിസ് ജീവനക്കാരിൽ പലർക്കും കോവിഡ് ബാധിച്ചത് നടപടികൾ തടസപ്പെടുത്തിയെന്നായിരുന്നു സിബിഎസ്ഇയുടെ വിശദീകരണം. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞിട്ടും ഫലം വന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com