ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് രണ്ടാം ടേം പരീക്ഷാരീതിയിൽ മാറ്റമുണ്ടാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബോർഡ്. വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും സിബിഎസ്ഇയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് http://cbse.gov.in എന്ന ഔദ്യോഗിക സൈറ്റിനെ മാത്രം ആശ്രയിക്കണമെന്നും ബോർഡ് അറിയിച്ചു.
കോവിഡ് സാഹചര്യത്തെ തുടർന്നാണ് രണ്ടു ടേമുകളിലായി പരീക്ഷ നടത്താൻ സിബിഎസ്ഇ തീരുമാനിച്ചത്. രണ്ടു ടേം പരീക്ഷകളുടെയും മാർക്കുകൾ ചേർത്തായിരിക്കും അവസാന പരീക്ഷാഫലം.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം ജനുവരി 15ന് പ്രഖ്യാപിക്കും. പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റുകളായ http://cbse.gov.in ലൂടെയും ഡിജിലോക്കർ ആപ്പിലൂടെയും http://digilocker.gov.in വെബ്സൈറ്റിലൂടെയും ലഭ്യമാകും. ഉമാങ് ആപ്പുവഴിയും എസ്എംഎസ് മുഖേനയും പരീക്ഷാഫലം ലഭിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക