977 രൂപയ്ക്ക് പറക്കാം;  വാര്‍ഷികത്തില്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് വിസ്താര

ഏഴാം വാര്‍ഷികാഘോഷത്തടുനുബന്ധിച്ച് കുറഞ്ഞ നിരക്കില്‍ ആഭ്യന്തര -അന്തര്‍ദേശീയ വിമാന സര്‍വീസുകളുമായി വിസ്താര
വിസ്താര
വിസ്താര

ന്യൂഡല്‍ഹി: ഏഴാം വാര്‍ഷികാഘോഷത്തടുനുബന്ധിച്ച് കുറഞ്ഞ നിരക്കില്‍ ആഭ്യന്തര -അന്തര്‍ദേശീയ വിമാന സര്‍വീസുകളുമായി വിസ്താര. ജനുവരി ഏഴ് വരെയാണ് ഓഫര്‍. സെപ്റ്റംബര്‍ 30വരെയാണ് ബുക്കിങിന് അവസരം.

ഏറ്റവും കുറഞ്ഞ ആഭ്യന്തര വണ്‍വേ നിരക്ക് 977 രൂപയാണ്. ഇക്കോണമി ക്ലാസിന് 2677 രൂപയും പ്രീമിയം ഇക്കോണമി നിരക്ക് 9777 രൂപയുമാണ് കുറഞ്ഞ നിരക്ക്. ഡല്‍ഹി - ധാക്ക ഇക്കോണമി ക്ലാസ് 13,880 രൂപ, മുംബൈ- മാലിദ്വീപ് പ്രീമിയം ഇക്കോണമി ക്ലാസ് 19,711 രൂപ, മുംബൈ - സിംഗപ്പൂര്‍ ബിസിനസ് ക്ലാസ് 47,981 രൂപ എന്നിങ്ങനെയാണ്.

ജമ്മു- ശ്രീനഗര്‍് 977 രൂപ, ബംഗളുരു - ഹൈദരബാദ് 1781, ഡല്‍ഹി - പറ്റ്‌ന് 1977, മുംബൈ - ഡല്‍ഹി 2112, ഡല്‍ഹി - ഗുവഹാത്തി 2780 എന്നിങ്ങനെയാണ് പ്രധാന റൂട്ടുകളിലെ നിരക്കുകള്‍

www.airvistara.com എന്ന വെബ്‌സൈറ്റ് വഴിയും, iOS, Android മൊബൈല്‍ ആപ്പുകള്‍ വഴിയും, വിസ്താരയുടെ എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസുകളില്‍ (ATO), കോള്‍ സെന്റര്‍ വഴിയും, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയും (OTAs), ട്രാവല്‍ ഏജന്റുമാര്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com